Football

ആറ് ഗോള്‍ ത്രില്ലറില്‍ ന്യൂകാസിലിനോട് സമനില പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സിറ്റി തന്നെയായിരുന്നു മുന്നില്‍.

ആറ് ഗോള്‍ ത്രില്ലറില്‍ ന്യൂകാസിലിനോട് സമനില പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
X


ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന സമനില. സൗദി ഭീമന്‍മാരുടെ ന്യൂകാസിലിനോട് 3-3നാണ് സിറ്റി സമനില പിടിച്ചത്. ഗുണ്‍ഡോങിലൂടെ സിറ്റിയാണ് അഞ്ചാം മിനിറ്റില്‍ ലീഡെടുത്തത്. പിന്നീട് അല്‍മിറോണ്‍, വില്‍സണ്‍, ട്രിപ്പിയര്‍ എന്നിവരിലൂടെ ന്യൂകാസില്‍ മൂന്ന് ഗോളിന്റെ ലീഡെടുത്തു. സിറ്റിയുടെ രണ്ടാം ഗോള്‍ പുത്തന്‍ സൈനിങ് ഹാലന്റിന്റെ വക 60ാം മിനിറ്റിലായിരുന്നു.64ാം മിനിറ്റിലാണ് സിറ്റി സമനില പിടിച്ചത്. ആദ്യ ഗോളിന് വഴിയൊരുക്കിയ ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ രക്ഷകനായത്. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സിറ്റി തന്നെയായിരുന്നു മുന്നില്‍.




Next Story

RELATED STORIES

Share it