Football

ഐഎസ്എല്ലില്‍ അട്ടിമറി; എടികെ മോഹന്‍ ബഗാനെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

26ന് നടക്കുന്ന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷാ എഫ്‌സിയെ നേരിടും. ഒഡീഷാ ലീഗില്‍ ആറാം സ്ഥാനത്താണ്.

ഐഎസ്എല്ലില്‍ അട്ടിമറി; എടികെ മോഹന്‍ ബഗാനെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്
X






കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് വന്‍ അട്ടിമറി. ലീഗിലെ അവസാന സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മൂന്നാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തുകയായിരുന്നു. തുടര്‍ച്ചയായ 10 മല്‍സരങ്ങളിലെ തോല്‍വിക്ക് ശേഷമുള്ള നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ജയമാണ്. 69ാം മിനിറ്റില്‍ ഒരു ഹെഡറിലൂടെ ജോര്‍ദ്ദാന്‍ ഗില്ലാണ് യുനൈറ്റഡിന്റെ വിജയഗോള്‍ നേടിയത്.


മറ്റൊരു മല്‍സരത്തില്‍ മുംബൈ സിറ്റി ചെന്നൈയിന്‍ എഫ്‌സിയെ 2-1നും പരാജയപ്പെടുത്തി. ജയത്തോടെ മുംബൈ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ചെന്നൈയിന്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ്. ഹൈദരാബാദ് എഫ്‌സിയാണ് ലീഗില്‍ രണ്ടാം സ്ഥാനത്ത്. കേരളാ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. എഫ്‌സി ഗോവയാണ് നാലാം സ്ഥാനത്ത്. 26ന് നടക്കുന്ന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷാ എഫ്‌സിയെ നേരിടും. ഒഡീഷാ ലീഗില്‍ ആറാം സ്ഥാനത്താണ്.






Next Story

RELATED STORIES

Share it