Football

യൂറോപ്പാ ലീഗ്; ലെസ്റ്ററിന് സമനില; റേഞ്ചേഴ്‌സിനും ലാസിയോക്കും തോല്‍വി

യുവേഫാ കോണ്‍ഫറന്‍സ് ലീഗില്‍ റോമയ്ക്ക് വന്‍ ജയം

യൂറോപ്പാ ലീഗ്; ലെസ്റ്ററിന് സമനില; റേഞ്ചേഴ്‌സിനും ലാസിയോക്കും തോല്‍വി
X


റോം: യൂറോപ്പാ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്ക് സമനില. ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയാണ് ലെസ്റ്ററിന് സമനിലയില്‍ പിടിച്ചത്. രണ്ട് ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് ലെസ്റ്ററിനെതിരേ രണ്ട് ഗോളുമായി നപ്പോളി തിരിച്ചുവന്നത്. മറ്റൊരു മല്‍സരത്തില്‍ റയല്‍ ബെറ്റിസ് 4-3ന് സെല്‍റ്റിക്കിനെ പരാജയപ്പെടുത്തി. ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ റേഞ്ചേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു. ലാസിയോയെ ഗ്ലാറ്റ്‌സറെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി.


യുവേഫാ കോണ്‍ഫറന്‍സ് ലീഗില്‍ റോമയ്ക്ക് വന്‍ ജയം. ബള്‍ഗേറിയന്‍ ക്ലബ്ബ് സിഎസ്‌കെഎ സോഫിയയെ ഒന്നിനെതിരേ അഞ്ച് ഗോളിനാണ് റോമ തകര്‍ത്തത്.മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം റെനീസിനോട് 2-2 സമനില വഴങ്ങി.




Next Story

RELATED STORIES

Share it