Football

ചാംപ്യന്‍സ് ലീഗ്; സബ്ബായെത്തി ആറ് മിനിറ്റിനുള്ളില്‍ ഹാട്രിക്കുമായി സലാഹ്

നാലില്‍ നാല് ജയവുമായി നപ്പോളി പ്രീക്വാര്‍ട്ടറില്‍ കടന്നു.

ചാംപ്യന്‍സ് ലീഗ്; സബ്ബായെത്തി ആറ് മിനിറ്റിനുള്ളില്‍ ഹാട്രിക്കുമായി സലാഹ്
X


എഡിന്‍ബര്‍ഗ്: ചാംപ്യന്‍സ് ലീഗില്‍ സ്‌കോട്ടിഷ് ക്ലബ്ബ് റേയ്‌ഞ്ചേഴ്‌സിനെതിരേ ലിവര്‍പൂളിന് ഭീമന്‍ ജയം.റേയ്‌ഞ്ചേഴ്‌സിനെതിരേ ഏഴ് ഗോളടിച്ചാണ് ചെമ്പട തിളങ്ങിയത്. ആറ് മിനിറ്റിനുള്ളില്‍ ഹാട്രിക്ക് നേടിയ മുഹമ്മദ് സലായാണ് ലിവര്‍പൂള്‍ നിരയിലെ താരം. ചാംപ്യന്‍സ് ലീഗിലെ വേഗതയേറിയ ഹാട്രിക്ക് എന്ന റെക്കോഡാണ് ഈജിപ്ഷ്യന്‍ താരം തന്റെ പേരിലാക്കിയത്.


17ാം മിനിറ്റില്‍ റേയ്‌ഞ്ചേഴ്‌സ് ലീഡെടുത്തിരുന്നു. ഇതിന് മറുപടിയായി ഫിര്‍മിനോ 24ാം മിനിറ്റില്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് ശേഷിക്കുന്ന ആറ് ഗോള്‍ വീണത്. സബ്ബായെത്തിയ മുഹമ്മദ് സലാഹ് 75, 80, 81 മിനിറ്റുകളിലാണ് ഹാട്രിക്ക് നേടിയത്. ഫിര്‍മിനോ 55ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളും നേടി. ന്യുനസ്, എലിയോട്ട് എന്നിവരാണ് ക്ലോപ്പിന്റെ ടീമിന്റെ മറ്റ് ഗോളുകള്‍ നേടിയത്. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ അയാകസിനെ 4-2ന് പരാജയപ്പെടുത്തി നാലില്‍ നാല് ജയവുമായി നപ്പോളി പ്രീക്വാര്‍ട്ടറില്‍ കടന്നു. ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it