Football

ഗ്രൂപ്പ് സി പോരാട്ടം കടക്കും; മെക്‌സിക്കോ-പോളണ്ട് മല്‍സരം സമനിലയില്‍

57ാം മിനിറ്റില്‍ പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പെനാല്‍റ്റി പാഴാക്കിയത് ടീമിന് വന്‍ തിരിച്ചടിയായി.

ഗ്രൂപ്പ് സി പോരാട്ടം കടക്കും; മെക്‌സിക്കോ-പോളണ്ട് മല്‍സരം സമനിലയില്‍
X


ദോഹം: ഗ്രൂപ്പ് സിയിലെ കരുത്തരായ അര്‍ജന്റീനയെ സൗദി അറേബ്യ അട്ടിമറിച്ചതിന് പിന്നാലെ ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഇതോടെ അര്‍ജന്റീനയ്ക്ക് തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളും നിര്‍ണ്ണായകമായിരിക്കുകയാണ്.മെക്‌സിക്കോയാണ് അര്‍ജന്റീനയുടെ അടുത്ത എതിരാളി. ലോകകപ്പ് ടിക്കറ്റുകളില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത് ഈ മല്‍സരത്തിന്റെ ടിക്കറ്റാണ്. മെക്‌സിക്കോയോടും തോറ്റാല്‍ വാമോസിന്റെ ഈ ലോകകപ്പിലെ മുന്നോട്ടുള്ള യാത്ര തുലാസിലാവും.


ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന മല്‍സരമായിരുന്ന മെക്‌സിക്കോ-പോളണ്ട് മല്‍സരം. ഇരുടീമും ഗോള്‍ മുഖത്ത് ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 57ാം മിനിറ്റില്‍ പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പെനാല്‍റ്റി പാഴാക്കിയത് ടീമിന് വന്‍ തിരിച്ചടിയായി.





Next Story

RELATED STORIES

Share it