Football

ഒളിംപിക്‌സ് ഫുട്‌ബോള്‍; ഫ്രാന്‍സിന് വീഴ്ത്തി മെക്‌സിക്കോ, സ്‌പെയിനിന് സമനില

മറ്റൊരു മല്‍സരത്തില്‍ ഈജിപ്ത് സ്‌പെയിനിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.

ഒളിംപിക്‌സ് ഫുട്‌ബോള്‍; ഫ്രാന്‍സിന് വീഴ്ത്തി മെക്‌സിക്കോ, സ്‌പെയിനിന് സമനില
X


ടോക്കിയോ: ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിന് ഒളിംപിക്‌സ് ഫുട്‌ബോളില്‍ തോല്‍വിയോടെ തുടക്കം. ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ മെക്‌സിക്കോയാണ് ഫ്രാന്‍സിനെ 4-1ന് തകര്‍ത്തത്. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ അലക്‌സിസ് വെഗാ, സെബാസ്റ്റ്യന്‍ കൊറഡോവാ, ഉറിയല്‍ അന്റുനാ, എറിക് അഗ്വേറ എന്നിവരാണ് മെക്‌സിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. ആേ്രന്ദ പെരേരെ ഗിഗാനിക്കാണ് ഫ്രാന്‍സിന്റെ ഏക ഗോള്‍ നേടിയത്. മല്‍സരത്തില്‍ അണ്ടര്‍ 23 താരങ്ങളാണ് പങ്കെടുക്കുന്നത്.

മറ്റൊരു മല്‍സരത്തില്‍ ഈജിപ്ത് സ്‌പെയിനിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ആഫ്രിക്കന്‍ ശക്തികളായ ഐവറി കോസ്റ്റ് സൗദി അറേബ്യയെ 2-1ന് തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it