Football

മെസിയും സംഘവും മാര്‍ച്ചില്‍ വരും; വീണ്ടും അവകാശവാദവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍

വിഷന്‍ 2031 കായിക സെമിനാര്‍ വേദിയിലാണ് കായികമന്ത്രിയുടെ പ്രഖ്യാപനം

മെസിയും സംഘവും മാര്‍ച്ചില്‍ വരും; വീണ്ടും അവകാശവാദവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍
X

തിരുവനന്തപുരം: മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തുമെന്ന അവകാശവാദവുമായി കായികമന്ത്രി വി അബ്ദുറഹിമാന്‍ വീണ്ടും രംഗത്ത്. അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തിലെത്തുമെന്നാണ് വി അബ്ദുറഹിമാന്‍ അറിയിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും അടുത്ത ദിവസം തന്നെ എഎഫ്എ പ്രഖ്യാപനം നടത്തുമെന്നും കായികമന്ത്രി അറിയിച്ചു. നവംബറില്‍ കളി നടക്കേണ്ടതായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു. ഇന്ന് നടന്ന കായിക വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

'ഏതെങ്കിലും ആളുകളുടെ കുറവായിട്ടും ഓവര്‍ സ്മാര്‍ട്ടായിട്ടും ഇതിനെ കാണേണ്ട കാര്യമില്ല. ഒരു വിന്‍ഡോയില്‍ വരുന്ന മാറ്റമാണ്. സ്‌പോര്‍ട്‌സ് ആകുമ്പോള്‍ സെല്‍ഫ് ഗോളും പെനാല്‍റ്റിയും ഗോളുമെല്ലാമുണ്ടാകും. അതിനെ പൊതുസമൂഹം ആ രീതിയില്‍ തന്നെ എടുക്കണം'-വി അബ്ദുറഹിമാന്‍ പറഞ്ഞു.

അര്‍ജന്റീന ടീം കഴിഞ്ഞ മാസം കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ മന്ത്രിയും സ്‌പോണ്‍സറും അറിയിച്ചിരുന്നത്. തുടര്‍ന്ന് സ്റ്റേഡിയം നവീകരണം ആരംഭിച്ചിരുന്നു. കരാറില്‍ ഒപ്പിടുകയും പണം കൈമാറുകയും ചെയ്തിരുന്നു. ആ സമയത്ത് വരാനാവില്ലെന്ന് അര്‍ജന്റീന അറിയിച്ചതോടെ പിന്മാറുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നുവെന്നാണ് അന്ന് മന്ത്രി പറഞ്ഞത്. എന്നാല്‍, കേരള സര്‍ക്കാറാണ് കരാര്‍ ലംഘിച്ചതെന്ന് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ ചീഫ് മാര്‍ക്കറ്റിങ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ പറഞ്ഞിരുന്നു.

മെസിയും അര്‍ജന്റീനയും ഈ വര്‍ഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നിരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ, നവീകരണത്തിനെന്ന പേരില്‍ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാര്‍ വ്യവസ്ഥകള്‍ എന്തൊക്കെയാണ്, സ്‌പോണ്‍സറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയര്‍ന്നത്.

Next Story

RELATED STORIES

Share it