Football

മെംഫിസ് ഡിപ്പേ ബാഴ്‌സലോണ വിട്ടേക്കും

ടോട്ടന്‍ഹാമും താരത്തെ വാങ്ങാന്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.

മെംഫിസ് ഡിപ്പേ ബാഴ്‌സലോണ വിട്ടേക്കും
X


ക്യാംപ് നൗ; കഴിഞ്ഞ സീസണില്‍ ബാഴ്‌സയിലെത്തിയ നെതര്‍ലന്റസ് താരം മെംഫിസ് ഡിപ്പേ ക്ലബ്ബ് വിടാനൊരുങ്ങുന്നു.പുതിയ സീസണില്‍ ബാഴ്‌സയില്‍ ലെവന്‍ഡോസ്‌കി, ഒബമായെങ് എന്നിവരടങ്ങിയ മുന്നേറ്റ നിരയില്‍ താരത്തിന് സ്ഥാനം ലഭിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടാണ് ക്ലബ്ബ് വിടുന്നതിന് പിന്നില്‍. മുന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറാമെന്നാണ് താരത്തിന്റെ ഉദ്ദേശം. യുനൈറ്റഡിനും ഈ ഡീലിന് താല്‍പ്പര്യമുണ്ട്. ബാഴ്‌സയും താരത്തെ വില്‍ക്കാനുള്ള ഉദ്ദേശത്തിലാണ്. തകര്‍ന്ന ബാഴ്‌സയ്ക്ക് കഴിഞ്ഞ സീസണില്‍ ജീവന്‍ നല്‍കിയ താരങ്ങളില്‍ പ്രമുഖനാണ് ഡിപ്പേ. ടോട്ടന്‍ഹാമും താരത്തെ വാങ്ങാന്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.


Next Story

RELATED STORIES

Share it