Football

എംബാപ്പെയ്ക്ക് പരിക്ക്; സിറ്റിയ്‌ക്കെതിരേ കളിക്കില്ല

ഇത്തിഹാദിലാണ് രണ്ടാം പാദ മല്‍സരം അരങ്ങേറുക.

എംബാപ്പെയ്ക്ക് പരിക്ക്; സിറ്റിയ്‌ക്കെതിരേ കളിക്കില്ല
X


പാരിസ്: ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ പരിക്ക് സാരമുള്ളതെന്ന് പിഎസ്ജി. ചാംപ്യന്‍സ് ലീഗ് ആദ്യ പാദ സെമിയിലാണ് എംബാപ്പെയുടെ കാല്‍വണ്ണയ്ക്ക് പരിക്കേറ്റത്. ഇന്ന് ഫ്രഞ്ച് ലീഗ് വണ്ണില്‍ ലെന്‍സിനെതിരായ മല്‍സരത്തിലും താരം കളിക്കില്ല. കിരീട പോരില്‍ ലില്ലെയ്‌ക്കെതിരേ ആധിപത്യം നേടാന്‍ ലെന്‍സിനെതിരേ പിഎസ്ജിക്ക് ജയം അനിവാര്യമാണ്. ബുധനാഴ്ച നടക്കുന്ന രണ്ടാം പാദ മല്‍സരത്തില്‍ എംബാപ്പെ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്. ആദ്യ പാദത്തില്‍ സിറ്റി 2-1നാണ് പിഎസ്ജിക്കെതിരേ ജയിച്ചത്. ഇത്തിഹാദിലാണ് രണ്ടാം പാദ മല്‍സരം അരങ്ങേറുക.




Next Story

RELATED STORIES

Share it