Football

ലീഗ് വണ്‍; ഹാട്രിക്കുമായി നെയ്മറും എംബാപ്പെയും; ഹാട്രിക്ക് അസിസ്റ്റുമായി മെസ്സിയും

ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പിഎസ്ജിക്ക് 15 പോയിന്റിന്റെ ലീഡാണുള്ളത്.

ലീഗ് വണ്‍; ഹാട്രിക്കുമായി നെയ്മറും എംബാപ്പെയും; ഹാട്രിക്ക് അസിസ്റ്റുമായി മെസ്സിയും
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തില്‍ തകര്‍പ്പന്‍ ഫോമില്‍ മെസ്സി, നെയ്മര്‍, എംബാപ്പെ ത്രയങ്ങള്‍. ലീഗില്‍ റെലഗേഷന്‍ സോണില്‍ ഉള്ള ക്ലെര്‍മോണ്ടിനെതിരേ 6-1ന്റെ ജയമാണ് പിഎസ്ജി നേടിയത്. നെയ്മര്‍(6,71,83), കിലിയന്‍ എംബാപ്പെ (19, 74, 80) എന്നിവര്‍ ഹാട്രിക്ക് ഗോളുകളുമായി തിളങ്ങി. ഒരു ഗോളിന് എംബാപ്പെ അസിസ്റ്റ് ഒരുക്കിയപ്പോള്‍ മെസ്സി മൂന്ന് ഗോളിന് (6,19,80) അസിസ്റ്റ് ഒരുക്കി. ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പിഎസ്ജിക്ക് 15 പോയിന്റിന്റെ ലീഡാണുള്ളത്.


ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്ക് ഓഗ്‌സ്ബര്‍ഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തെ ലീഡ് ഒമ്പത് പോയിന്റാക്കി ഉയര്‍ത്തി.




Next Story

RELATED STORIES

Share it