വില്ലനില്‍ നിന്ന് ഹീറോ; റാഷ്‌ഫോഡിന്റെ ഗോളില്‍ യുനൈറ്റഡ് ടോപ് ഫോറില്‍
രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണ് ന്യുകാസിലിനുള്ളത്.

മാഞ്ചസ്റ്റര്‍: അച്ചടക്ക നടപടിയുടെ ഭാഗമായി ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോഡ് എന്ന 'വില്ലന്‍' ഒടുവില്‍ ടീമിന്റെ രക്ഷകനായി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ വോള്‍വ്‌സിനെ ഒരു ഗോളിനാണ് യുനൈറ്റഡ് വീഴ്ത്തിയത്. ഗോള്‍ രഹിത സമനിലയിലാണ് ആദ്യ പകുതി അവസാനിച്ചത്. ഒടുവില്‍ രണ്ടാം പകുതിയില്‍ കോച്ച് എറിക് ടെന്‍ ഹാഗ് റാഷ്‌ഫോഡിനെ ഇറക്കുകയായിരുന്നു. 76ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്ന് റാഷ്‌ഫോഡ് ടീമിന്റെ രക്ഷകനാവുകയായിരുന്നു. ജയത്തോടെ യുനൈറ്റഡ് ടോപ് ഫോറില്‍ കയറി.
മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി(1-1). മറ്റൊരു മല്‍സരത്തില്‍ ന്യുകാസില്‍ യുനൈറ്റഡ് ലീഡ്‌സിനോട് ഗോള്‍ രഹിത സമനില വഴങ്ങി. ന്യുകാസില്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണ് ന്യുകാസിലിനുള്ളത്.
RELATED STORIES
പ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMTഏഷ്യന്‍ ഗെയിംസില്‍ പുതു ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതകള്‍;...
25 Sep 2023 11:05 AM GMTഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTമകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMT