Football

റാഷ്‌ഫോഡിനെ തടയാനാളില്ല; പ്രീമിയര്‍ ലീഗ് കിരീടപോരിലേക്ക് യുനൈറ്റഡും

റാഷ്‌ഫോഡിന്റെ സീസണിലെ 24ാം ഗോളാണ്.

റാഷ്‌ഫോഡിനെ തടയാനാളില്ല; പ്രീമിയര്‍ ലീഗ് കിരീടപോരിലേക്ക് യുനൈറ്റഡും
X


മാഞ്ചസ്റ്റര്‍: മാര്‍ക്കസ് റാഷ്‌ഫോഡ് എന്ന ഗോള്‍ മെഷീനിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കുതിക്കുന്നു. ഇന്ന് ലെസ്റ്റര്‍ സിറ്റിയെ ചെകുത്താന്‍മാര്‍ വീഴ്ത്തിയത് എതിരില്ലാത്ത മൂന്ന് ഗോളിനാണ്. മാര്‍ക്കസ് റാഷ്‌ഫോഡ് ഇന്ന് ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ സാഞ്ചോയുടെ വകയായിരുന്നു. റാഷ്‌ഫോഡിന്റെ സീസണിലെ 24ാം ഗോളാണ്. പ്രീമിയര്‍ ലീഗിലെ 17ാം ഗോളും. നിലവില്‍ യൂറോപ്പിലെ ലീഗുകളിലെ ടോപ് സ്‌കോറര്‍ സ്ഥാനം റാഷ്‌ഫോഡിനാണ്. ജയത്തോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മൂന്നാം സ്ഥാനത്ത് 49 പോയിന്റായി. കിരീട പോരില്‍ ഞങ്ങളുമുണ്ടെന്ന് പ്രകടനമാണ് യുനൈറ്റഡ് സമീപകാലത്ത് നടത്തുന്നത്.ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ടും ഫ്രെഡ് ഒരു ഗോളിനും അസിസ്റ്റ് ഒരുക്കി.









Next Story

RELATED STORIES

Share it