ഇത് പുതിയ യുനൈറ്റഡ്; ടോട്ടന്‍ഹാമിനെ തകര്‍ത്തെറിഞ്ഞു
ലീഗില്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണുള്ളത്.
മാഞ്ചസ്റ്റര്‍: എറിക് ടെന്‍ഹാഗിന്റെ ആവനാഴിയില്‍ അസ്ത്രങ്ങള്‍ യുനൈറ്റഡിനായി പതിയെ ആണ് ഇറക്കുന്നത്. ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന ക്ലാസ്സിക്ക് മല്‍സരത്തില്‍ വമ്പന്‍മാരായ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുനൈറ്റഡ് പരാജയപ്പെടുത്തിയത്. ടോട്ടന്‍ഹാമിനെ പന്തുകൊടുക്കാതെ അറ്റാക്കിന്റെ പുതിയ മന്ത്രങ്ങളുമായാണ് ചെകുത്താന്‍മാര്‍ ഇന്ന് ഇറങ്ങിയത്.28 ഷോട്ടുകളാണ് ടോട്ടന്‍ഹാം വലയെ ലക്ഷ്യമാക്കി യുനൈറ്റഡ് തൊടുത്ത് വിട്ടത്. ഗോള്‍ കീപ്പര്‍ ലോറിസിന്റെ സേവുകള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ ടോട്ടന്‍ഹാം ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയും ഇന്ന് ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു.
ഫ്രഡ് (47), ബ്രൂണോ ഫെര്‍ണാണ്ടസ് (69) എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. സാഞ്ചോയാണ് ഫ്രെഡിന്റെ ഗോളിന് അസിസ്റ്റ് ഒരുക്കിയത്. റൊണാള്‍ഡോയെ ഇന്ന് ഇറക്കിയിരുന്നില്ല. ലീഗില്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണുള്ളത്.
RELATED STORIES
പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMT