Football

യൂറോപ്പയില്‍ ഇന്ന് മിലാന്‍ യുനൈറ്റഡിനെതിരേ; സാള്‍ട്ടണും പോഗ്‌ബെയും കളിക്കും

കഴിഞ്ഞ മല്‍സരത്തില്‍ യുനൈറ്റഡിന്റെ നിരവധി താരങ്ങള്‍ പരിക്കിന്റെ പിടിയിലായിരുന്നു.

യൂറോപ്പയില്‍ ഇന്ന് മിലാന്‍ യുനൈറ്റഡിനെതിരേ; സാള്‍ട്ടണും പോഗ്‌ബെയും കളിക്കും
X



മിലാന്‍: യൂറോപ്പാ ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ലീഗിലെ ഏറ്റവും ആവേശകരമായ മല്‍സരം എസി മിലാനും മാഞ്ച്സ്റ്റര്‍ യുനൈറ്റഡും തമ്മിലാണ്. ആദ്യപാദത്തില്‍ ഇരുവരും ഓരോ ഗോള്‍ വീതം നേടി മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. ആദ്യപാദ മല്‍സരം ഓള്‍ഡ്ട്രാഫോഡിലായിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം പാദമല്‍സരം ഇറ്റലിയിലാണ് അരങ്ങേറുക. ആദ്യമല്‍സരത്തില്‍ കളിക്കാതിരുന്ന മിലാന്റെ സ്വീഡിഷ് സ്‌ട്രൈക്കര്‍ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച് ഇന്നിറങ്ങും. വന്‍ ഫോമിലുള്ള സാള്‍ട്ടണ്‍ന്റെ തിരിച്ചവരവ് മിലാന് ഗുണം ചെയ്യും. മറുവശത്താവട്ടെ പോള്‍ പോഗ്‌ബെ, ഡോണി വാന്‍ ഡി ബീക്ക്, ഡേവിഡ് ഗീ എന്നിവര്‍ യുനൈറ്റഡ് സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ യുനൈറ്റഡിന്റെ നിരവധി താരങ്ങള്‍ പരിക്കിന്റെ പിടിയിലായിരുന്നു. ഇവര്‍ തിരിച്ചെത്തുന്നതോടെ യുനൈറ്റഡ് പ്രതിരോധം ശക്തി പ്രാപിക്കും.




Next Story

RELATED STORIES

Share it