Football

പ്രീമിയര്‍ ലീഗ്; ആറടിച്ച് യുനൈറ്റഡ് മൂന്നിലേക്ക്

ജയത്തോടെ ലെസ്റ്റര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.

പ്രീമിയര്‍ ലീഗ്; ആറടിച്ച് യുനൈറ്റഡ് മൂന്നിലേക്ക്
X


ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വന്‍ ജയവുമായി മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്. ഇന്ന് ലീഡ്‌സിനെ നേരിട്ട യുനൈറ്റഡ് ആറ് ഗോള്‍ ജയമാണ് നേടിയത്. 6-2ന് ജയിച്ച യുനൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. മഗ്‌ടോബിനെ (ഡബിള്‍), ബ്രൂണോ ഫെര്‍ണാണ്ടസ് (ഡബിള്‍), ലിന്‍ഡോള്‍ഫ്, ജെയിംസ് എന്നിവരാണ് യുനൈറ്റഡിനായി ഗോള്‍ നേടിയവര്‍. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് ലെസ്റ്റര്‍ തോല്‍പ്പിച്ചു. ജയത്തോടെ ലെസ്റ്റര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.






Next Story

RELATED STORIES

Share it