ഓള്‍ഡ് ട്രാഫോഡില്‍ ഇഞ്ചുറി ടൈം ഹീറോ ആയി റൊണാള്‍ഡോ
യുനൈറ്റഡിന്റെ അടുത്ത മല്‍സരത്തിലെ എതിരാളി അറ്റ്‌ലാന്റയാണ്.

ഓള്‍ഡ് ട്രാഫോഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ സ്വപ്‌ന വിജയം കരസ്ഥമാക്കി മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്. ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ തോറ്റ യുനൈറ്റഡ് ഇന്ന് വിയ്യാറയലിനെതിരേയാണ് ജയം നേടിയത്. 2-1നായിരുന്നു ചുവപ്പ് ചെകുത്താന്‍മാര്‍ സ്പാനിഷ് ക്ലബ്ബിനെ തറപറ്റിച്ചത്. ഇഞ്ചുറി ടൈമില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളാണ് സോള്‍ഷ്യറുടെ ടീമിനെ ഇന്ന് വിജയിപ്പിച്ചത്.
ആദ്യപകുതിയില്‍ വിയ്യാറയലിനെതിരേ പൊരുതാന്‍ യുനൈറ്റഡിന് ആയിരുന്നില്ല.എന്നാല്‍ രണ്ടാം പകുതിയില്‍ 53ാം മിനിറ്റില്‍ അല്‍ക്കസര്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി വലകുലിക്കിയതോടെയാണ് യുനൈറ്റഡ് തിരിച്ചുവന്നത്. തുടര്‍ന്ന് 60ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്ന് ടെല്ലസാണ് യുനൈറ്റഡിന്റെ സമനില ഗോള്‍ നേടിയത്.
മല്‍സരം സമനിലയിലേക്ക് നീങ്ങുമെന്ന അവസ്ഥയിലായിരുന്നു. ഇതിനിടെ ചെകുത്താന്‍മാര്‍ ചില അവസരങ്ങളും സൃഷ്ടിച്ചു. ഒടുവില്‍ സൂപ്പര്‍ താരം റൊണാള്‍ഡോ തന്നെ ടീമിന്റെ രക്ഷകനായി. ഇഞ്ചുറി ടൈമില്‍ ലിംഗാര്‍ഡ് നല്‍കിയ പാസ് അനായാസം റൊണാള്‍ഡോ ഗോളാക്കി മാറ്റുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എഫില്‍ യുനൈറ്റഡ് മൂന്നാം സ്ഥാനത്താണ്.യങ് ബോയിസിനെ(രണ്ടാം സ്ഥാനത്ത്) ഇന്ന് പരാജയപ്പെടുത്തിയ അറ്റ്‌ലാന്റയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. യുനൈറ്റഡിന്റെ അടുത്ത മല്‍സരത്തിലെ എതിരാളി അറ്റ്‌ലാന്റയാണ്.
RELATED STORIES
യുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര്‍ കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന്‍ മഴയെയും ഗുജറാത്തിനെയും തകര്‍ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT