Football

യൂറോപ്പാ ലീഗ്; ബാഴ്‌സയുടെ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ച് യുനൈറ്റഡ് കുതിക്കുന്നു

യുനൈറ്റഡിന്റെ രണ്ട് ഗോളും രണ്ടാം പകുതിയിലാണ് പിറന്നത്.

യൂറോപ്പാ ലീഗ്; ബാഴ്‌സയുടെ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ച് യുനൈറ്റഡ് കുതിക്കുന്നു
X


ഓള്‍ഡ്ട്രാഫോഡ്: യൂറോപ്പാ ലീഗില്‍ നിന്ന് സ്പാനിഷ് പ്രമുഖരായ ബാഴ്‌സലോണ പുറത്ത്. കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ 2-1ന്റെ ജയവും നേടിയാണ് കറ്റാലന്‍സിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്. ആദ്യപാദത്തില്‍ മല്‍സരം 2-2ന് അവസാനിച്ചിരുന്നു. ഇരുപാദങ്ങളിലുമായി 4-3ന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. യുനൈറ്റഡിനായി ബ്രസീലിയന്‍ ജോഡികളായ ഫ്രഡും ആന്റണിയും സ്‌കോര്‍ ചെയ്തു. ബ്രൂണോ ഫെര്‍ണാണ്ടസ് ഒരു ഗോളിന് അസിസ്റ്റ് ഒരുക്കി.


ബാഴ്‌സയുടെ ആശ്വാസ ഗോള്‍ 18ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കി പെനാല്‍റ്റിയിലൂടെ നേടി. യുനൈറ്റഡിന്റെ രണ്ട് ഗോളും രണ്ടാം പകുതിയിലാണ് പിറന്നത്. സൂപ്പര്‍ താരം ആന്റണി ഇന്ന് ക്ലാസ്സിക്ക് ഫോമിലായിരുന്നു.നാന്റീസിനെ വീഴ്ത്തി യുവന്റസും പിഎസ് വി ഐന്ത്വോവനെ വീഴ്ത്തി സെവിയ്യയും മൊണാക്കോയെ വീഴ്ത്തി ബയേണ്‍ ലെവര്‍കൂസനും ക്വാര്‍ട്ടറില്‍ കടന്നു.






Next Story

RELATED STORIES

Share it