Football

പ്രീമിയര്‍ ലീഗ്; സിറ്റിക്ക് ജയം; കിരീട നേട്ടത്തിലേക്ക് എട്ട് പോയിന്റ് അകലെ

ടോട്ടന്‍ഹാമിന് സതാംപ്ടണിനെതിരേ 2-1ന്റെ ജയം.

പ്രീമിയര്‍ ലീഗ്; സിറ്റിക്ക് ജയം; കിരീട നേട്ടത്തിലേക്ക് എട്ട് പോയിന്റ് അകലെ
X


ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ എട്ട് പോയിന്റ് അകലെ മാഞ്ച്‌സറ്റര്‍ സിറ്റി. ഇന്ന് നടന്ന മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചതോടെ 33 മല്‍സരങ്ങളില്‍ നിന്നായി സിറ്റിക്ക് 77 പോയിന്റ് ലഭിച്ചു. തുടര്‍ന്നുള്ള നാല് മല്‍സരങ്ങളില്‍ നിന്ന് സിറ്റി എട്ട് പോയിന്റ് കൂടി നേടിയാല്‍ അവര്‍ക്ക് കിരീടം നേടാം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് സിറ്റി ഫോഡന്‍, റൊഡ്രി എന്നിവരിലൂടെ രണ്ട് ഗോള്‍ തിരിച്ചടിച്ച് ജയിച്ചത്. മറ്റൊരു മല്‍സരത്തില്‍ പുതിയ കോച്ച് റയാന്‍ മാസോണിന്റെ കീഴിലിറങ്ങിയ ടോട്ടന്‍ഹാമിന് സതാംപ്ടണിനെതിരേ 2-1ന്റെ ജയം. ജയത്തോടെ അവര്‍ ടോപ് സിക്‌സില്‍ എത്തി.




Next Story

RELATED STORIES

Share it