Football

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ട്രയല്‍

രാത്രി 10 മണിക്ക് ഇത്തിഹാദിലാണ് മല്‍സരം.

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ട്രയല്‍
X


ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്നത് ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ റിഹേഴ്‌സല്‍.ലീഗില്‍ കിരീടം ഉറപ്പിച്ച മാഞ്ച്‌സറ്റര്‍ സിറ്റിയും നാലാം സ്ഥാനത്തുള്ള ചെല്‍സിയുമാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇരുവരും മെയ്യ് 30ന് നടക്കുന്ന ചാംപ്യന്‍സ് ലീഗ് ഫൈനലിലും ഏറ്റുമുട്ടുന്നുണ്ട്. കിരീടം ഉറപ്പിച്ച സിറ്റിക്ക് ഇന്ന് ജയിച്ചാല്‍ കിരീടത്തില്‍ നേരത്തെ മുത്തമിടാം. ചെല്‍സിയ്ക്കാവാട്ടെ ഇന്ന് ജയം സിറ്റിയേക്കാള്‍ നിര്‍ണ്ണായകമാണ്. ചാംപ്യന്‍സ് ലീഗ് യോഗ്യത തുലാസിലായ ബ്ലൂസിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ഇരു ടീമും മികച്ച ഫോമിലാണ്. രാത്രി 10 മണിക്ക് ഇത്തിഹാദിലാണ് മല്‍സരം.




Next Story

RELATED STORIES

Share it