Football

പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി ഒന്നില്‍; വിജയപരമ്പര തുടര്‍ന്ന് ആഴ്‌സണല്‍

ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഷെഫീല്‍ഡ് യുനൈറ്റഡിനെയും ലെസ്റ്റര്‍ എവര്‍ട്ടണിനെയും നേരിടും.

പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി ഒന്നില്‍; വിജയപരമ്പര തുടര്‍ന്ന് ആഴ്‌സണല്‍
X



ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റിയുടെ ജയം. ഗുണ്‍ഡോങ്(ഡബിള്‍), കാന്‍സിലോ, മെഹറസ്, സ്‌റ്റെര്‍ലിങ് എന്നിവരാണ് സിറ്റിയ്ക്കായി വലകുലിക്കിയവര്‍. കാന്‍സെലോ, ബെര്‍ണാഡോ സില്‍വ, സ്‌റ്റെര്‍ലിങ്, മെഹറസ് എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. സീസണില്‍ ആദ്യമായാണ് സിറ്റി ഒന്നില്‍ എത്തുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്തേക്ക് വീണു. മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ സതാംപടണിനെ 3-1ന് തോല്‍പ്പിച്ചു. ജയം ആഴ്‌സണലിനെ എട്ടാം സ്ഥാനത്തേക്ക് നയിച്ചു. പെപ്പേ, സാക്കാ, ലെകെസെറ്റെ എന്നിവര്‍ ആഴ്‌സണലിനായി ഗോള്‍ നേടി.


ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഷെഫീല്‍ഡ് യുനൈറ്റഡിനെയും ലെസ്റ്റര്‍ എവര്‍ട്ടണിനെയും നേരിടും. അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡിനെ തകര്‍ത്ത് വീണ്ടും ഒന്നിലെത്താനാണ് യുനൈറ്റഡ് ശ്രമം. ലെസ്റ്റര്‍ ലീഗില്‍ മൂന്നാമതും എവര്‍ട്ടണ്‍ ഏഴാം സ്ഥാനത്തുമാണ്. മറ്റ് മല്‍സരങ്ങളില്‍ ചെല്‍സി വോള്‍വ്‌സിനെയും ബേണ്‍ലി ആസ്റ്റണ്‍ വില്ലയെയും നേരിടും.






Next Story

RELATED STORIES

Share it