Football

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; ഇത്തിഹാദില്‍ ജയം സിറ്റിക്ക് സ്വന്തം

ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ ബ്രൂണി നേടിയ ഗോള്‍ മതിയായിരുന്നു പെപ്പിന്റെ കുട്ടികള്‍ക്ക് ഇന്ന് ജയത്തിന്.

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; ഇത്തിഹാദില്‍ ജയം സിറ്റിക്ക് സ്വന്തം
X


ഇത്തിഹാദ്; സിമിയോണിയുടെ ശിഷ്യന്‍മാരുടെ പ്രതിരോധ കോട്ട തകര്‍ത്ത് കെവിന്‍ ഡി ബ്രൂണി നേടിയ ഗോളില്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദം മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം. സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് കനത്ത പ്രതിരോധമാണ് തീര്‍ത്തത്. അത്‌ലറ്റിക്കോ പ്രതിരോധ വല മറികടന്ന് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സിറ്റി പ്രയാസപ്പെട്ടിരുന്നു.കുറച്ച് ഷോട്ടുകള്‍ മാത്രമാണ് സിറ്റി സൃഷ്ടിച്ചത്. രണ്ടാം പകുതിയിലും പ്രതിരോധ മുറയുമായി മുന്നോട്ട് പോയ അത്‌ലറ്റിക്കോയെ ഞെട്ടിച്ചത് 70ാം മിനിറ്റില്‍ ബെല്‍ജിയം താരം കെവിന്‍ ഡി ബ്രൂണിയാണ്. ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ ബ്രൂണി നേടിയ ഗോള്‍ മതിയായിരുന്നു പെപ്പിന്റെ കുട്ടികള്‍ക്ക് ഇന്ന് ജയത്തിന്. രണ്ടാം പാദം മാഡ്രിഡില്‍ ഏപ്രില്‍ 15 നടക്കും.




Next Story

RELATED STORIES

Share it