Football

ചാംപ്യന്‍സ് ലീഗ്; ഇത്തിഹാദില്‍ യുദ്ധം ജയിച്ച് സിറ്റി; പൊരുതി വീണ് റയല്‍

കരീം ബെന്‍സിമ(33, 82), വിനീഷ്യസ് ജൂനിയര്‍ (55) എന്നിവര്‍ റയലിനായി വലകുലിക്കി.

ചാംപ്യന്‍സ് ലീഗ്; ഇത്തിഹാദില്‍ യുദ്ധം ജയിച്ച് സിറ്റി; പൊരുതി വീണ് റയല്‍
X


ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗ് സെമി ഫൈനല്‍ ആദ്യപാദം മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം.ശക്തരായ റയല്‍ മാഡ്രിഡിനെ ഇത്തിഹാദില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 4-3നാണ് സിറ്റി പിടിച്ചുകെട്ടിയത്. ഒരു ഗോളിന്റെ ലീഡില്‍ സിറ്റി ജയിച്ചെങ്കിലും ഒരു തരി വിട്ടുകൊടുക്കാത്ത ആക്രമണം നടത്തിയാണ് റയല്‍ കീഴടങ്ങിയത്. ഇതോടെ റയലിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദം ഇരുടീമിനും നിര്‍ണ്ണായകമായി.



കെവിന്‍ ഡി ബ്രൂണി(2), ഗബ്രിയേല്‍ ജീസുസ്(11), ഫില്‍ ഫോഡന്‍(53), ബെര്‍ണാഡോ സില്‍വ(74) എന്നിവര്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ കരീം ബെന്‍സിമ(33, 82), വിനീഷ്യസ് ജൂനിയര്‍ (55) എന്നിവര്‍ റയലിനായി വലകുലിക്കി. ലൂക്കാ മൊഡ്രിച്ച്, മെന്‍ഡി, വിനീഷ്യസ് ജൂനിയര്‍ എന്നിവരുടെ ലോകോത്തര പ്രകടനത്തിനാണ് ഇത്തിഹാദ് സാക്ഷ്യം വഹിച്ചത്. ഒപ്പം ഇഞ്ചോടിഞ്ച് പോരാട്ടം പുറത്തെടുത്ത് സില്‍വസ ഫെര്‍നാഡിനോ,ബ്രൂണി എന്നിവരും സിറ്റിയ്ക്കായി തിളങ്ങി.



Next Story

RELATED STORIES

Share it