Football

യുനൈറ്റഡ് താരം റാഷ്‌ഫോര്‍ഡിനെതിരേ വംശീയാധിക്ഷേപം

ഇംഗ്ലിഷ് എഫ് എ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

യുനൈറ്റഡ് താരം റാഷ്‌ഫോര്‍ഡിനെതിരേ വംശീയാധിക്ഷേപം
X


മാഞ്ചസ്റ്റര്‍; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോഡിനെതിരേ വംശീയാധിക്ഷേപം. സോഷ്യല്‍ മീഡിയയിലെ താന്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് താരം അറിയിച്ചു. എന്നാല്‍ അധിക്ഷേപ വാക്കുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ താന്‍ പുറത്ത് വിടുന്നില്ലെന്നും താന്‍ സ്‌നേഹിക്കുന്നവര്‍ക്ക് ആ വാക്കുകള്‍ വേദനകള്‍ നല്‍കുമെന്നും ഇംഗ്ലണ്ട് താരം അറിയിച്ചു. ഒരു കറുത്ത വംശജനായതില്‍ താന്‍ അഭിമാനിക്കുന്നു. തനിക്കെതിരായ മോശം കമ്മന്റുകള്‍ക്കെതിരേ താന്‍ പ്രതികരിക്കുന്നില്ല. എന്റെ ശക്തമായ പ്രതിഷേധമാണ് അധിക്ഷേപക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ലഭിക്കില്ലെന്നും കമ്മന്റുകള്‍ തന്നെ വേദനിപ്പിക്കുന്നില്ലെന്നും റാഷ്‌ഫോഡ് വ്യക്തമാക്കി.റാഷ്‌ഫോഡിന്റെ പരാതിയെ തുടര്‍ന്ന് ഇംഗ്ലിഷ് എഫ് എ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പ്യന്‍ ഫുട്‌ബോളില്‍ കറുത്ത വംശജരായ താരങ്ങള്‍ക്കെതിരേയുള്ള ആക്ഷേപങ്ങള്‍ ദിനംപ്രതി തുടരുകയാണ്.



Next Story

RELATED STORIES

Share it