Football

യൂറോപ്പാ ലീഗ്; യുനൈറ്റഡിന് ജയം, ആഴ്‌സണലിന് സമനില

ചെക്ക് ക്ലബ്ബ് സ്ലാവിയാ പ്രാഗ് ഇഞ്ചുറി ടൈം ഗോളിലാണ് ആഴ്‌സണലിനെ പിടിച്ചുകെട്ടിയത്(1-1).

യൂറോപ്പാ ലീഗ്; യുനൈറ്റഡിന് ജയം, ആഴ്‌സണലിന് സമനില
X

മാഞ്ച്‌സറ്റര്‍: യൂറോപ്പാ ലീഗിലെ ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡും റോമയും കരുത്ത് കാട്ടിയപ്പോള്‍ ആഴ്‌സണലിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സ്പാനിഷ് ക്ലബ്ബ് ഗ്രനാഡയെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചത്. റാഷ്‌ഫോഡ്(31), ബ്രൂണോ ഫെര്‍ണാഡസ് (90) എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. ചെക്ക് ക്ലബ്ബ് സ്ലാവിയാ പ്രാഗ് ഇഞ്ചുറി ടൈം ഗോളിലാണ് ആഴ്‌സണലിനെ പിടിച്ചുകെട്ടിയത്(1-1). ഇതോടെ ആഴ്‌സണലിന്റെ രണ്ടാം പാദമല്‍സരം കടുത്തതാവും. ഇറ്റാലിയന്‍ ക്ലബ്ബ് റോമ 2-1നാണ് ഡച്ച് ക്ലബ്ബ് അയാകസിനെ തോല്‍പ്പിച്ചത്. ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സെഗരിബ്ബിനെ വിയ്യാറല്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it