Football

യൂറോപ്പാ ലീഗ്; യുനൈറ്റഡിന് തോല്‍വി; ജയിച്ചിട്ടും റോമ പുറത്ത്

ഇരുപാദങ്ങളിലുമായി 8-5 അഗ്രിഗേറ്റിലാണ് യുനൈറ്റഡിന്റെ ഫൈനല്‍ പ്രവേശനം.

യൂറോപ്പാ ലീഗ്; യുനൈറ്റഡിന് തോല്‍വി; ജയിച്ചിട്ടും റോമ പുറത്ത്
X


റോം: യൂറോപ്പാ ലീഗ് സെമി ഫൈനല്‍ രണ്ടാം പാദമല്‍സരത്തില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് എ എസ് റോമ. 3-2നാണ് യുനൈറ്റഡിന്റെ തോല്‍വി. എന്നാല്‍ ആദ്യപാദത്തിലെ 6-2ജയത്തിന്റെ പിന്‍ബലത്തില്‍ യുനൈറ്റഡ് യൂറോപ്പാ ലീഗ് ഫൈനലില്‍ കയറി. ഇരുപാദങ്ങളിലുമായി 8-5 അഗ്രിഗേറ്റിലാണ് യുനൈറ്റഡിന്റെ ഫൈനല്‍ പ്രവേശനം. യുനൈറ്റഡിനായി എഡിസന്‍ കവാനി ഇരട്ട ഗോളുകള്‍ നേടി. തുടര്‍ച്ചയായ യുനൈറ്റഡിന്റെ ഏഴ് ജയങ്ങള്‍ക്കാണ് റോമ ഇന്ന് ബ്ലോക്കിട്ടത്.കോച്ച് സോള്‍ഷ്യറിന് കീഴിലെ ആദ്യഫൈനലിലേക്കാണ് യുനൈറ്റഡ് കയറിയത്.




Next Story

RELATED STORIES

Share it