Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; വമ്പന്‍ ജയവുമായി യുനൈറ്റഡും ചെല്‍സിയും തുടങ്ങി

ഒരു മല്‍സരത്തില്‍ നാല് അസിസ്റ്റ് നേടുന്ന ആദ്യ യുനൈറ്റഡ് താരമെന്ന ബഹുമതി പോഗ്‌ബെ കരസ്ഥമാക്കി.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; വമ്പന്‍ ജയവുമായി യുനൈറ്റഡും ചെല്‍സിയും തുടങ്ങി
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മല്‍സരങ്ങളില്‍ വമ്പന്‍ ജയവുമായി വമ്പന്‍മാര്‍. കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഡ്‌സ് യുനൈറ്റഡിനെ 5-1ന് തോല്‍പ്പിച്ചാണ് ഇന്ന് വരവറിയിച്ചത്. നാല് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി ചരിത്രം കുറിച്ച് പോള്‍ പോഗ്‌ബെയാണ് യുനൈറ്റഡിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. മല്‍സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഹാട്രിക്ക് നേടി. ഗ്രീന്‍വുഡ്, ഫ്രെഡ് എന്നിവരുടെ വകയായിരുന്നു മറ്റ് ഗോളുകള്‍.

ഒരു മല്‍സരത്തില്‍ നാല് അസിസ്റ്റ് നേടുന്ന ആദ്യ യുനൈറ്റഡ് താരമെന്ന ബഹുമതി പോഗ്‌ബെ കരസ്ഥമാക്കി.കൂടാതെ നാല് അസിസ്റ്റ് നേടുന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഏഴാമത്തെ താരമെന്ന ബഹുമതിയും എലൈറ്റ് ക്ലബ്ബില്‍ സ്ഥാനവും ഫ്രഞ്ച് താരം നേടി. ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സി ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തി. അലോണ്‍സോ, പുലിസിക്ക്, കലോബാ എന്നിവരാണ് ബ്ലൂസിനായി വലകുലിക്കയത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ മല്‍സരത്തില്‍ ആഴ്‌സണല്‍ ബ്രന്റഫോഡിനോട് തോല്‍വിയോടെയാണ് സീസണിന് തുടക്കമിട്ടത്.




Next Story

RELATED STORIES

Share it