Football

ലീഗ് കപ്പ്; യുനൈറ്റഡിനെ കടപുഴക്കി സിറ്റി; ഫൈനലില്‍ എതിരാളി സ്പര്‍സ്

ടോട്ടന്‍ഹാമാണ് സിറ്റിയുടെ എതിരാളികള്‍.

ലീഗ് കപ്പ്; യുനൈറ്റഡിനെ കടപുഴക്കി സിറ്റി; ഫൈനലില്‍ എതിരാളി സ്പര്‍സ്
X


ഇത്തിഹാദ്: ഇംഗ്ലിഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തകര്‍ത്ത് മാഞ്ച്സ്റ്റര്‍ സിറ്റി ഫൈനലില്‍. ഇന്ന് നടന്ന സെമിയില്‍ വ്യക്തമായ ആധിപത്യം നേടിയാണ് ഗ്വാര്‍ഡിയോളുടെ ടീം സോള്‍ഷ്യറുടെ ടീമിനെ തോല്‍പ്പിച്ചത്. ഫൈനലില്‍ ടോട്ടന്‍ഹാമാണ് സിറ്റിയുടെ എതിരാളികള്‍. മുന്‍ നിര താരങ്ങളെല്ലാം കൊവിഡിനെ തുടര്‍ന്ന് ടീമിനെ പുറത്തായിട്ടും മികച്ച ജയം കൊയ്യാന്‍ സിറ്റിക്കായി. മികച്ച ഫോമും വന്‍ താരനിരയും ഉണ്ടായിട്ടും ഭാഗ്യം ഇന്ന് സിറ്റിയെ തുണയ്ക്കുകയായിരുന്നു. സ്റ്റോണ്‍സ്, ഫെര്‍ണാണ്ടിനോ എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.


Next Story

RELATED STORIES

Share it