Football

മാഗ്വിര്‍ രക്ഷകനായി ഇംഗ്ലണ്ടിന് ജയം; ഗ്രൂപ്പ് സിയില്‍ ഇറ്റലി

കെയ്ന്‍ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടി.

മാഗ്വിര്‍ രക്ഷകനായി ഇംഗ്ലണ്ടിന് ജയം; ഗ്രൂപ്പ് സിയില്‍ ഇറ്റലി
X


വെബ്ലി: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മാഗ്വിര്‍ ഗോളില്‍ ജയിച്ച് കയറി ഇംഗ്ലണ്ട്. പോളണ്ടിനെതിരേ 2-1ന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്‍മാരായി. ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് പോളണ്ട് മോഡറിലൂടെ സമനില പിടിച്ചു. പിന്നീട് 85ാം മിനിറ്റില്‍ ഹാരി മാഗ്വിറിന്റെ ഗോളില്‍ ഇംഗ്ലണ്ട് ജയിക്കുകയായിരുന്നു.


ലിത്വാനിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ്് ഇറ്റലി പരാജയപ്പെടുത്തിയത്. സെന്‍സി, ഇമ്മൊബിലെ എന്നിവരാണ് ഇറ്റലിയുടെ സ്‌കോറര്‍മാര്‍. ജയത്തോടെ ഇറ്റലി ഗ്രൂപ്പ് സിയില്‍ ചാംപ്യന്‍മാരായി.




Next Story

RELATED STORIES

Share it