Football

ലോകകപ്പ് യോഗ്യത; റയല്‍ താരങ്ങളെ ഒഴിവാക്കി ലൂയിസ് എന്ററിക്വയുടെ സ്‌പെയിന്‍

എറിക് ഗാര്‍സിയ, മെന്‍ഡസ്, ഫൊര്‍നാല്‍സ്, അബെല്‍ റൂയിസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

ലോകകപ്പ് യോഗ്യത; റയല്‍ താരങ്ങളെ ഒഴിവാക്കി ലൂയിസ് എന്ററിക്വയുടെ സ്‌പെയിന്‍
X


മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള സ്‌പെയിന്‍ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ സ്‌ക്വാഡില്‍ നിന്ന് റയല്‍ മാഡ്രിഡ് താരങ്ങളെ ഒഴിവാക്കിയാണ് പ്രഖ്യാപനം. യൂറോ കപ്പിലെ സ്‌ക്വാഡിലും റയല്‍ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു. 2022 ലെ ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങള്‍ക്ക് അവസരം നല്‍കി മികച്ച ടീമിനെ ഒരുക്കാനാണ് കോച്ചിന്റെ തീരുമാനം. സ്വീഡന്‍, ജോര്‍ജ്ജിയാ, കൊസോവോ എന്നീ ടീമുകള്‍ക്കെതിരേ സെപ്തംബര്‍ ആദ്യ വാരത്തിലാണ് സ്‌പെയിനിന്റെ മല്‍സരങ്ങള്‍. ജോര്‍ദി ആല്‍ബാ, സെര്‍ജിയോ ബുസ്‌കറ്റസ്, ആല്‍വാരോ മൊറാട്ട, റൗള്‍ ആല്‍ബിയോള്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു. എറിക് ഗാര്‍സിയ, മെന്‍ഡസ്, ഫൊര്‍നാല്‍സ്, അബെല്‍ റൂയിസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ബാഴ്‌സയുടെ പെഡ്രി, ഡാനി ഓള്‍മോ, ഒയര്‍സ്ബാല്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കി.




Next Story

RELATED STORIES

Share it