Football

പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ടോപ് ഫോറില്‍

ലീഗിലെ അവസാന മല്‍സരത്തില്‍ ലിവര്‍പൂളിന്റെ എതിരാളി ക്രിസ്റ്റല്‍ പാലസാണ്.

പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ടോപ് ഫോറില്‍
X


ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ കയറി ലിവര്‍പൂള്‍. ബേണ്‍ലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ടോപ് ഫോറില്‍ കയറിയത്. ലിവര്‍പൂളിന്റെ കയറ്റത്തോടെ ലെസ്റ്റര്‍ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് വീണു. ലീഗിലെ അവസാന മല്‍സരത്തില്‍ ലിവര്‍പൂളിന്റെ എതിരാളി ക്രിസ്റ്റല്‍ പാലസാണ്. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസിനെ ആഴ്‌സണല്‍ 3-1ന് തോല്‍പ്പിച്ചു. എവര്‍ട്ടണ്‍ എതിരില്ലാത്ത ഒരു ഗോളിന് വോള്‍വ്‌സിനെയും ആസ്റ്റണ്‍ വില്ല ടോട്ടന്‍ഹാമിനെ 2-1നും തോല്‍പ്പിച്ചു. ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്തും ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്. ചെല്‍സിയുടെ അവസാന എതിരാളി ആസ്റ്റണ്‍ വില്ലയും ലെസ്റ്ററിന്റെ എതിരാളി കരുത്തരായ ടോട്ടന്‍ഹാമും ആണ്.




Next Story

RELATED STORIES

Share it