Football

കിരീടം ലക്ഷ്യം; ലിവര്‍പൂളിന് പണികിട്ടുമോ? സതാംപ്ടണിനെതിരേ സലാഹ് പുറത്ത്

ഞായറാഴ്ചയാണ് വോള്‍വ്‌സിനെതിരായ മല്‍സരം.

കിരീടം ലക്ഷ്യം; ലിവര്‍പൂളിന് പണികിട്ടുമോ? സതാംപ്ടണിനെതിരേ സലാഹ് പുറത്ത്
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ കിരീട പോരാട്ടത്തിലെ അതിപ്രധാന മല്‍സരത്തില്‍ ലിവര്‍പൂളിന് വന്‍ തിരിച്ചടി. ഇന്ന് രാത്രി 12.30ന് സതാംപ്ടണിനെതിരേ നടക്കുന്ന മല്‍സരത്തില്‍ ടോപ് സ്‌കോറര്‍ മുഹമ്മദ് സലാഹും വിര്‍ജില്‍ വാന്‍ ഡെക്കും കളിക്കില്ല. സ്‌ട്രൈക്കര്‍ സലാഹിനും ഡിഫന്‍ഡര്‍ വാന്‍ ഡെക്കിനും എഫ് എ കപ്പ് ഫൈനലിനിടെ പരിക്കേറ്റിരുന്നു. ഇരുവരും സതാംപ്ടണിനെതിരേ കളിക്കില്ലെന്ന് സ്‌ക്വാഡ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്് കോച്ച് ക്ലോപ്പ് അറിയിച്ചു. ആന്‍ഫീല്‍ഡില്‍ നടക്കുന്ന ലീഗ് റൗണ്ടിലെ അവസാന മല്‍സരത്തില്‍ വോള്‍വ്‌സിനെതിരേ ഇരുവരും ഇറങ്ങും. ഞായറാഴ്ചയാണ് വോള്‍വ്‌സിനെതിരായ മല്‍സരം. പരിക്കിനെ തുടര്‍ന്ന് ഫാബിനോയും ആന്‍ഡി റോബെര്‍ട്‌സണും നേരത്തെ പുറത്തായിരുന്നു. ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂളിന് തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങള്‍ ജയിക്കുകയും സിറ്റി അവസാന മല്‍സരത്തില്‍ തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ കിരീട പ്രതീക്ഷയുള്ളൂ.




Next Story

RELATED STORIES

Share it