Football

ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് മറക്കാനാവത്ത രാത്രി സമ്മാനിച്ച് നപ്പോളി

അയാക്‌സ് സ്‌കോട്ടിഷ് ക്ലബ്ബ് റേയ്‌ഞ്ചെഴ്‌സിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി.

ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് മറക്കാനാവത്ത രാത്രി സമ്മാനിച്ച് നപ്പോളി
X


റോം: ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലിഷ് കരുത്തരായ ലിവര്‍പൂളിന് വമ്പന്‍ തോല്‍വി.ഇറ്റലിയില്‍ ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ നപ്പോളിയാണ് ചെമ്പടയെ തകര്‍ത്തത്. 4-1നാണ് ക്ലോപ്പിന്റെയും കൂട്ടരുടെയും തോല്‍വി. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളിന്റെ ലീഡാണ് ഇറ്റാലിയന്‍ ശക്തികള്‍ നേടിയത്. സിയലിന്‌സ്‌കി(ഡബിള്‍), സാമ്പോ അങ്കുയിസാ, സിമിയോണി എന്നിവരാണ് നപ്പോളിയ്ക്കായി സ്‌കോര്‍ ചെയ്തത്. 49ാം മിനിറ്റില്‍ റൂബന്‍ ഡയസ്സാണ് ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ നേടിയത്.69 ശതമാനം പന്തടക്കം ലഭിച്ചിട്ടും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലിവര്‍പൂള്‍ പാടുപ്പെട്ടു. നപ്പോളിയാവട്ടെ അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു.അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.


ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഡച്ച് ശക്തികളായ അയാക്‌സ് സ്‌കോട്ടിഷ് ക്ലബ്ബ് റേയ്‌ഞ്ചെഴ്‌സിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it