ലിവര്‍പൂളിന് ഷോക്ക്; വെസ്റ്റ്ഹാം സമനിലയില്‍ തളച്ചു
സാദിയോ മാനേയാണ് 22ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ലീഡ് നേടിയത്. മില്‍നറിന്റെ ക്രോസില്‍നിന്ന് മാനേ സ്കോര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് അന്റോണിയ 28ാം മിനിറ്റില്‍ വെസ്റ്റ്ഹാമിന്റെ സമനില ഗോള്‍ നേടി.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ വെസ്റ്റ്ഹാം യുനൈറ്റഡ് സമനിലയില്‍ (1-1) തളച്ചു. സാദിയോ മാനേയാണ് 22ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ലീഡ് നേടിയത്. മില്‍നറിന്റെ ക്രോസില്‍നിന്ന് മാനേ സ്കോര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് അന്റോണിയ 28ാം മിനിറ്റില്‍ വെസ്റ്റ്ഹാമിന്റെ സമനില ഗോള്‍ നേടി.
മികച്ച നീക്കത്തിലൂടെ അലിസണെ കീഴ്പ്പെടുത്തി ടീമിനെ സമനിലയിലാക്കി. ഫ്രീ കിക്കില്‍നിന്ന് ലഭിച്ച അവസരമാണ് അന്റോണിയ ഗോളാക്കിയത്. ലീഗില്‍ 12ാം സ്ഥാനത്താണ് വെസ്റ്റ്ഹാം. കഴിഞ്ഞ മല്‍സരത്തില്‍ ലെസ്റ്റര്സിറ്റിയോടും ചെമ്പട സമനില വഴങ്ങിയിരുന്നു. രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ലിവര്‍പൂളുമായുള്ള അകലം മൂന്നായി. അടുത്ത മല്‍സരത്തില്‍ എവര്‍ട്ടണെ തോല്‍പ്പിച്ചാല്‍ സിറ്റിക്ക് ഒന്നാം സ്ഥാനത്ത് തുടരാം. മല്‍സരത്തിന്റെ ഭൂരിഭാഗം നിയന്ത്രണവും ലിവര്‍പൂളിന്റെ കൈയിലായിരുന്നു.
RELATED STORIES
അഗ്നിപഥ്: കുറുവടിയുടെ കുറുക്കുവഴികള്‍
20 Jun 2022 3:58 AM GMTപുതിയ പട്ടാളനയത്തിനെതിരേ യുവജനങ്ങൾ
18 Jun 2022 4:44 PM GMTരാജ്യസഭാ തിരഞ്ഞെടുപ്പ്: നേട്ടം കൊയ്ത് ബിജെപി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്
11 Jun 2022 12:34 PM GMTഹിന്ദുത്വവല്‍ക്കരണം ഒളിയജണ്ടയല്ല; ഫാഷിസത്തിന്റെ കര്‍മപദ്ധതിയാണ്
7 Jun 2022 5:12 AM GMTനൂപുര്‍ ശര്‍മ ബിജെപിയുടെ നേതാവായത് പ്രഫ. എസ്എആര്‍ ഗിലാനിയുടെ മുഖത്ത്...
5 Jun 2022 5:12 PM GMTജൈവ പ്രപഞ്ചത്തില്‍ നമുക്ക് തിരഞ്ഞെടുപ്പുകള്‍ ഇല്ല: ചില പരിസ്ഥിതി...
5 Jun 2022 12:30 PM GMT