Football

മിലാന്‍ താരത്തിനായി നാബി കീറ്റയെയും ഫിര്‍മിനോയെയും ലിവര്‍പൂള്‍ കൈവിടും

ക്രൊയേഷ്യന്‍ താരമായ ബ്രോസോവിച്ചിനെ വില്‍ക്കാന്‍ ഇന്റര്‍ നേരത്തെ ശ്രമിച്ചിരുന്നു.

മിലാന്‍ താരത്തിനായി നാബി കീറ്റയെയും ഫിര്‍മിനോയെയും ലിവര്‍പൂള്‍ കൈവിടും
X


ആന്‍ഫീല്‍ഡ്: ഇന്റര്‍മിലാന്‍ മദ്ധ്യനിര താരമായ മാര്‍സലോ ബ്രോസോവിച്ചിനെ ടീമിലെത്തിക്കാനായി ലിവര്‍പൂള്‍ റോബര്‍ട്ടോ ഫിര്‍മിനോയെയും നാബി കീറ്റയെയും കൈവിട്ടേക്കും. ഇരുവരില്‍ ഒരാളെ കൈമാറി ബ്രോസോവിച്ചിനെ ടീമിലേക്ക് കൊണ്ടുവരാനാണ് ലിവര്‍പൂളിന്റെ ശ്രമം. മദ്ധ്യനിര താരങ്ങളായ ഓക്‌സ്‌ലെയ്ഡ ചേംബര്‍ലെയ്ന്‍, കര്‍റ്റീസ് ജോണ്‍സ്, തിയാഗോ അല്‍കാന്ററാ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലായതാണ് ലിവര്‍പൂളിന് തിരിച്ചടിയായിരിക്കുന്നത്. മദ്ധ്യനിരയിലേക്ക് ഉടന്‍ തന്നെ ഒരു താരമെത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ലിവര്‍പൂളിന്റെ ഡീലിന് ഇന്റര്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല. ക്രൊയേഷ്യന്‍ താരമായ ബ്രോസോവിച്ചിനെ വില്‍ക്കാന്‍ ഇന്റര്‍ നേരത്തെ ശ്രമിച്ചിരുന്നു.




Next Story

RELATED STORIES

Share it