Football

കെപ്പെ വില്ലനായി; ചെല്‍സിയെ മറികടന്ന് ലീഗ് കപ്പ് ലിവര്‍പൂളിന്

ഗോള്‍ വീണില്ലെങ്കിലും വെംബ്ലി സ്‌റ്റേഡിയത്തില്‍ മുഴുവന്‍ സമയവും ആവേശം വിതറിയ പോരാട്ടമായിരുന്നു.

കെപ്പെ വില്ലനായി; ചെല്‍സിയെ മറികടന്ന് ലീഗ് കപ്പ് ലിവര്‍പൂളിന്
X


വെംബ്ലി: ഇംഗ്ലിഷ് ഫുട്‌ബോളിന്റെ എല്ലാ ആവേശവും നിറഞ്ഞ മല്‍സരത്തില്‍ ചെല്‍സിയെ വീഴ്ത്തി ലിവര്‍പൂള്‍ ലീഗ് കപ്പ് (കാരബോ കപ്പ്) ചാംപ്യന്‍മാരായി(10-11). നിശ്ചിത സമയത്തും എക്‌സ്ട്രാടൈമും ഇരുടീമുകളും ഗോള്‍ രഹിത സമനില വഴങ്ങിയതിനെ തുടര്‍ന്ന് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ ചെല്‍സി ഗോള്‍കീപ്പര്‍ കെപ്പെയുടെ കിക്ക് പാഴായതാണ് ബ്ലൂസിന് തിരിച്ചടിയായത്.


11 പെനാല്‍റ്റി കിക്കുകള്‍ എടുത്ത മല്‍സരത്തില്‍ കെപ്പെയുടെ അനായാസ ഷോട്ട് മാത്രമാണ് ലക്ഷ്യം കാണാതെ പുറത്തായത്.ഗോള്‍ വീണില്ലെങ്കിലും വെംബ്ലി സ്‌റ്റേഡിയത്തില്‍ മുഴുവന്‍ സമയവും ആവേശം വിതറിയ പോരാട്ടമായിരുന്നു. ജയം പ്രവചനാധീതമായ മല്‍സരമായിരുന്നു.ഇരുടീമിന്റെയും ഗോള്‍കീപ്പര്‍മാരുടെ തകര്‍പ്പന്‍ സേവുകളാണ് മല്‍സരം ഷൂട്ടൗട്ടിലെത്തിച്ചത്. ബ്ലൂസിന്റെയും റെഡ്‌സിന്റെയും പോരാളികള്‍ അനായാസം പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചിരുന്നു.എന്നും ബ്ലൂസിന്റെ രക്ഷകനായിരുന്ന കെപ്പെ ഇന്ന് അവരുടെ വില്ലനാവുകയായിരുന്നു.




Next Story

RELATED STORIES

Share it