Football

കോപ്പാ: മെസ്സിക്ക് ഡബിള്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

ആദ്യ പകുതിയിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളും. 37ാം മിനിറ്റില്‍ ജിയോവാനി ലൊസെല്‍സോ നല്‍കിയ പാസ്സ് മെസ്സി ഗോളാക്കുകയായിരുന്നു. 39ാം മിനിറ്റില്‍ ക്ലോസ്സ് റേയ്ഞ്ചില്‍ നിന്ന് മെസ്സിയുടെ രണ്ടാം ഗോളും പിറന്നു.

കോപ്പാ: മെസ്സിക്ക് ഡബിള്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം
X

സാവോ പോളോ: കോപ്പാ അമേരിക്കയ്ക്ക് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദസരത്തില്‍ നിക്ക്വരാഗ്വയ്‌ക്കെതിരേ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ലയണല്‍ മെസ്സിയും മാര്‍ട്ടിന്‍സും ഡബിള്‍ നേടിയ മല്‍സരത്തില്‍ 5-1നാണ് അര്‍ജന്റീനയുടെ ജയം. ആദ്യ പകുതിയിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളും. 37ാം മിനിറ്റില്‍ ജിയോവാനി ലൊസെല്‍സോ നല്‍കിയ പാസ്സ് മെസ്സി ഗോളാക്കുകയായിരുന്നു. 39ാം മിനിറ്റില്‍ ക്ലോസ്സ് റേയ്ഞ്ചില്‍ നിന്ന് മെസ്സിയുടെ രണ്ടാം ഗോളും പിറന്നു.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ ലോഡറോ മാര്‍ട്ടിന്‍സ് വക 63ാം മിനിറ്റിലും 73ാം മിനിറ്റിലുമായി ഓരോ ഗോള്‍ നേട്ടവുമായി അര്‍ജന്റീന 4-0ത്തിന് മുന്നിട്ടു. 81ാം മിനിറ്റില്‍ റൊബേര്‍ട്ടോ പെരേയ്രയാണ് അര്‍ജന്റീനയുടെ അഞ്ചാം ഗോള്‍ നേടിയത്. നിക്ക്വരാഗ്വയുടെ ആശ്വാസ ഗോള്‍ ജുവാന്‍ ബരേരയുടെ വകയായിരുന്നു. ഈ മാസം 15നാണ് കോപ്പാ അമേരിക്ക തുടങ്ങുന്നത്.




Next Story

RELATED STORIES

Share it