Latest News

ശബരിമല സ്വര്‍ണ്ണക്കൊള്ള; അന്വേഷണം മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള; അന്വേഷണം മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക്
X

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ അന്വേഷണം മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള സ്‌പോണ്‍സര്‍മാരെ ദേവസ്വം ബോര്‍ഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി സുരേന്ദ്രനാണെന്ന് കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണം കടംകംപള്ളിയിലേക്ക് നീങ്ങാന്‍ കാരണം.

സ്‌പോണ്‍സര്‍മാരുടെ മൊഴിയിലും മുന്‍ മന്ത്രിയെ പരിചയപ്പെട്ട കാര്യം സ്ഥിരീകരിക്കുന്നുണ്ട്. സ്‌പോണ്‍സര്‍മാരായ രമേശ് റാവു, ഗോവര്‍ദ്ധന്‍ എന്നിവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചിരുന്നതായും മൊഴിയിലുണ്ട്.

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഭൂമി തട്ടിയെടുത്തു എന്ന് കാണിച്ച് കഴക്കൂട്ടം സ്വദേശിനി പരാതി നല്‍കിയിട്ടുണ്ട്. ഈ ഭൂമി തട്ടിപ്പ് പരാതിക്ക് പിന്നില്‍ പരാതിക്കാരിയും കടകംപള്ളിയും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്ന് കാണിച്ച് പോറ്റിയും പരാതി നല്‍കി. പോറ്റിയുടെ പരാതി ഡിജിപി എസ്‌ഐടിക്കോ സിറ്റി പോലിസ് കമ്മീഷണര്‍ക്കോ കൈമാറും. എന്നാല്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാല്‍ നിലവില്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടില്ല.

Next Story

RELATED STORIES

Share it