Latest News

തന്നെകുറിച്ച് അറിയാത്ത കാര്യങ്ങള്‍ പ്രചരിക്കുന്നുവെന്ന് ജി സുധാകരന്‍

തന്നെകുറിച്ച് അറിയാത്ത കാര്യങ്ങള്‍ പ്രചരിക്കുന്നുവെന്ന് ജി സുധാകരന്‍
X

കണ്ണൂര്‍: അറിയാത്ത കാര്യങ്ങള്‍ പ്രചരിക്കുന്നുവെന്ന് ജി സുധാകരന്‍. കുറെ ദിവസമായി തെറ്റായ പ്രചാരണമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രതിപക്ഷ പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിട്ടിയില്ലെന്നും സുധാകരന്‍ പറഞ്ഞു. വിദ്യാര്‍ഥിയാകുമ്പോള്‍ തുടങ്ങിയ പ്രവര്‍ത്തനമാണ്. മന്ത്രിയായാലും അല്ലെങ്കിലും താന്‍ ഒരു പോലെയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് 100 ശതമാനം നീതി പുലര്‍ത്തിയവനാണ് താന്‍, ഇനിയും അങ്ങനെ തന്നെയാായിരിക്കും.

ഒരു തരത്തിലുള്ള വര്‍ഗീയതയെയും പ്രോല്‍സാഹിപ്പിക്കില്ല. അഭിപ്രായങ്ങള്‍ തുറന്നു പറയും അത് തന്നെയാണ് കമ്മ്യൂണിസ്റ്റ് മാനിഫോസ്‌റ്റോയില്‍ പറയന്നതെന്നും അദ്ദേഹം പറഞ്ഞു. തന്ത്രങ്ങള്‍ വിപ്ലവത്തിനു വേണ്ടിയുള്ളതാണ്. കാലത്തിനനുസരിച്ച് അടവുകള്‍ മാറികൊണ്ടിരിക്കും. അത് മാറിയില്ലെങ്കില്‍ ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it