Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; കുട്ടികളെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യുനിസെഫ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം; കുട്ടികളെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യുനിസെഫ്
X

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ശഷം നാശം വിതച്ചത് കുട്ടികള്‍ക്കു മേലാണ്. ഇതിനോടകം നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. പലരും മരിച്ചെന്നും റിപോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 28 മുതല്‍ നടന്ന അക്രമത്തില്‍ 1,100-ലധികം കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യുണിസെഫ് പറയുന്നു. ഇതില്‍ ഏകദേശം 200 കുട്ടികള്‍ ഇറാനിലും 91 പേര്‍ ലബ്‌നാനിലും നാല് പേര്‍ ഇസ്രായേലിലും ഒരാള്‍ കുവൈറ്റിലും കൊല്ലപ്പെട്ടു.

സംഘര്‍ഷം രൂക്ഷമായാല്‍ ബാധിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ഏജന്‍സി മുന്നറിയിപ്പ് നല്‍കി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല, അതേസമയം ലക്ഷക്കണക്കിന് ആളുകള്‍ക്ക് സുരക്ഷയ്ക്കായി വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.

മിഡില്‍ ഈസ്റ്റിലെ ഏകദേശം 200 ദശലക്ഷം കുട്ടികളെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംഘടന ലോകത്തോട് അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it