മെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ അല്‍ ഹിലാലോ?
വേതനം കുറയ്ക്കാന്‍ മെസ്സി തയ്യാറാവില്ല.

പാരിസ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പ്രശ്‌സത സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വരുന്ന ജൂണില്‍ ലയണല്‍ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കും. ലോകകപ്പ് നേട്ടത്തിന് ശേഷം മെസ്സി കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ കരാര്‍ നീട്ടാന്‍ താല്‍പ്പര്യമില്ലെന്ന് താരം പിഎസ്ജിയുടെ ഉടമകളായ ഖത്തര്‍ ഭീമന്‍മാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെസ്സിയെ ഏത് വിധേനെയും പിഎസ്ജിയില്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളാണ് ഖത്തര്‍ വമ്പന്‍മാര്‍ നടത്തുന്നത്.
പഴയ ക്ലബ്ബ് ബാഴ്‌സലോണയിലേക്ക് താരം തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും വേതനം കുറയ്ക്കാന്‍ മെസ്സി തയ്യാറാവില്ല. അമേരിക്കയിലെ ഇന്റര്‍മിയാമിയും സൗദിയിലെ അല്‍ ഹിലാലുമാണ് താരത്തിനായി രംഗത്തുള്ളത്. ഈ രണ്ട് ക്ലബ്ബുകളില്‍ ഒന്ന് മെസ്സി തിരഞ്ഞെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT