Sub Lead

ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ ഇക്കുറിയും നിരോധിച്ച നോട്ടുകള്‍; 71500 രൂപ മൂല്യമുള്ള 66 നോട്ടുകള്‍ കണ്ടെത്തി

ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തില്‍ ഇക്കുറിയും നിരോധിച്ച നോട്ടുകള്‍; 71500 രൂപ മൂല്യമുള്ള 66 നോട്ടുകള്‍ കണ്ടെത്തി
X

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് ഇക്കുറിയും നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. ഫെബ്രുവരി മാസത്തെ ഭണ്ഡാരം വരവ് എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയത്. ആകെ 71500 രൂപ മൂല്യം വരുന്ന 66 നിരോധിച്ച നോട്ടുകളാണ് കണ്ടെത്തിയത്. ഇതില്‍ 33 എണ്ണം 500 രൂപയുടെ നോട്ടുകളാണ്. അവശേഷിക്കുന്ന 33 ല്‍ 22 എണ്ണം രണ്ടായിരം രൂപയുടെ നോട്ടുകളും 11 എണ്ണം 1000 രൂപയുടെ നോട്ടുകളുമാണ്. കഴിഞ്ഞ മാസങ്ങളിലെല്ലാം ഇതേ നിലയില്‍ ഭണ്ഡാരത്തില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയിരുന്നു. ആരാണ് ഇത്തരത്തില്‍ നിരോധിച്ച നോട്ടുകള്‍ ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കുന്നതെന്ന് വ്യക്തമല്ല.

Next Story

RELATED STORIES

Share it