Football

ഫൈനലിസിമ അര്‍ജന്റീനയ്ക്ക്; യൂറോ ജേതാക്കള്‍ തകര്‍ന്നു

ഫൈനലിസിമ അര്‍ജന്റീനയ്ക്ക്; യൂറോ ജേതാക്കള്‍ തകര്‍ന്നു
X





വെംബ്ലി: യൂറോ കപ്പ് ജേതാക്കളും കോപ്പാ അമേരിക്കാ ജേതാക്കളും ഏറ്റുമുട്ടിയ ഫൈനലിസിമയില്‍ അര്‍ജന്റീന ജേതാക്കള്‍. മുന്‍ ലോക ചാംപ്യന്‍മാരെ ലാറ്റിന്‍ അമേരിക്കന്‍ വമ്പന്‍മാര്‍ വീഴ്ത്തിയത് എതിരില്ലാത്ത മൂന്ന് ഗോളിനാണ്. ക്യാപ്റ്റന്‍ ലയണല്‍ മെസ്സി തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങി. താരം രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി. ലൗട്ടേരോ മാര്‍ട്ടിന്‍സ്(28), ഡി മരിയ (45), പൗളോ ഡിബാല(ഇഞ്ചുറി ടൈം) എന്നിവരാണ് കോപ്പാ ജേതാക്കള്‍ക്കായി വലകുലിക്കിയത്. മെസ്സിക്കൊപ്പം ഡി മരിയയും തകര്‍പ്പന്‍ ഫോമിലായിരുന്നു. വെംബ്ലിയിലെ നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയത്തില്‍ പിന്തുണ ഏറെയും അര്‍ജന്റീനയ്ക്കായിരുന്നു.അര്‍ജന്റീനയുടെ തോല്‍വി അറിയാത്ത 32ാം മല്‍സരമാണ്.




Next Story

RELATED STORIES

Share it