Football

പെലെയുടെ റെക്കോഡ് മറികടന്ന് മെസ്സി ; ബൊളീവിയക്കെതിരേ ഹാട്രിക്ക്

ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ പെലെയുടെ പേരിലുള്ള റെക്കോഡാണ് മെസ്സി ഇന്ന് തകര്‍ത്തത്.

പെലെയുടെ റെക്കോഡ് മറികടന്ന് മെസ്സി ; ബൊളീവിയക്കെതിരേ ഹാട്രിക്ക്
X


ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്ന് ലയണല്‍ മെസ്സി. ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ പെലെയുടെ പേരിലുള്ള റെക്കോഡാണ് മെസ്സി ഇന്ന് തകര്‍ത്തത്. ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബൊളീവിയക്കെതിരേ ഹാട്രിക്ക് നേടിയതോടെയാണ് മെസ്സി റെക്കോഡ് സ്വന്തമാക്കിയത്.

14ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിന് അകലെ നിന്ന് ഒരു ലോങ് ഷോട്ടിലൂടെയാണ് ആദ്യ ഗോള്‍. മറ്റൊരു ഗോള്‍ 64ാം മിനിറ്റിലും മൂന്നാമത്തെ ഗോള്‍ ഇഞ്ചുറി ടൈമിലുമാണ്.

അര്‍ജന്റീനയില്‍ നടന്ന മല്‍സരത്തിന് ശേഷം സ്വന്തം കാണികളുടെ മുന്നില്‍ ലിയോയും സംഘവും കോപ്പാ അമേരിക്കാ കിരീടം നേട്ടം ആഘോഷിച്ചു. കിരീടവും കൈയിലേന്തിയാണ് ടീം ആഘോഷം നടത്തിയത്.


Next Story

RELATED STORIES

Share it