Football

മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ; അര്‍ജന്റീന അപ്പീല്‍ നല്‍കി

കോപ്പയുടെ സംഘാടകര്‍ പെരുമാറുന്നത് ആതിഥേയരായ ബ്രസീലിന് വേണ്ടിയാണെന്നു മെസ്സി ആരോപിച്ചിരുന്നു. നിയമങ്ങളും തീരുമാനങ്ങളും ബ്രസീലിന് വേണ്ടിയാണ് തയ്യാറാക്കിയതെന്നും ഇതിനാലാണ് അവര്‍ ഫൈനലില്‍ എത്തിയതെന്നും താരം ആരോപിച്ചിരുന്നു.

മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ; അര്‍ജന്റീന അപ്പീല്‍ നല്‍കി
X

സാവോപോളോ: ലയണല്‍ മെസ്സിക്ക് ലഭിച്ച ചുവപ്പ് കാര്‍ഡിനെതിരേ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അപ്പീല്‍ നല്‍കുന്നു. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് അര്‍ജന്റീന അപ്പീല്‍ നല്‍കുക. അപ്പീലില്‍ മെസ്സി ഒപ്പുവച്ചിട്ടുണ്ട്. ചുവപ്പ് കാര്‍ഡ് പിന്‍വലിക്കണമെന്നാണ് അര്‍ജന്റീനയുടെ ആവശ്യം.

ചിലിക്കെതിരേ കോപ്പാ അമേരിക്കയില്‍ മൂന്നാം സ്ഥാനത്തിനുള്ള മല്‍സരത്തിനിടെയാണ് അര്‍ജന്റീനന്‍ താരം മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. എന്നാല്‍ അനര്‍ഹമായാണ് റഫറി മെസ്സിക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയതെന്ന് മെസ്സിയടക്കം വരുന്ന താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചുവപ്പ് കാര്‍ഡ് ലഭിക്കുന്നതിന് മുമ്പ് മെസ്സി് കോപ്പാ അമേരിക്കയ്‌ക്കെതിരേയും സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരേയും രംഗത്ത് വന്നിരുന്നു.

ഇത്തവണത്തെ കോപ്പയുടെ സംഘാടകര്‍ പെരുമാറുന്നത് ആതിഥേയരായ ബ്രസീലിന് വേണ്ടിയാണെന്നു മെസ്സി ആരോപിച്ചിരുന്നു. നിയമങ്ങളും തീരുമാനങ്ങളും ബ്രസീലിന് വേണ്ടിയാണ് തയ്യാറാക്കിയതെന്നും ഇതിനാലാണ് അവര്‍ ഫൈനലില്‍ എത്തിയതെന്നും താരം ആരോപിച്ചിരുന്നു. എന്നാല്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനെ ആരോപിച്ചതിന് മെസ്സിക്കെതിരേ വിലക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും രണ്ട് വര്‍ഷത്തെ വിലക്കായിരിക്കും മെസ്സിക്ക് ലഭിക്കുക.


Next Story

RELATED STORIES

Share it