Football

മെസ്സിക്ക് ഡബിള്‍; ഹോണ്ടുറാസിനെതിരേ വന്‍ ജയവുമായി അര്‍ജന്റീന

രണ്ടാം ഗോള്‍ 69ാം മിനിറ്റിലും ആയിരുന്നു.

മെസ്സിക്ക് ഡബിള്‍; ഹോണ്ടുറാസിനെതിരേ വന്‍ ജയവുമായി അര്‍ജന്റീന
X


വാഷിങ്ടണ്‍: തോല്‍വി അറിയാത്ത അര്‍ജന്റീനയുടെ കുതിപ്പ് തുടരുന്നു.ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ഹോണ്ടുറാസിനെ നേരിട്ട അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് നേടിയത്. അര്‍ജന്റീനയുടെ പരാജയമറിയാത്ത 34ാം മല്‍സരമാണ്. ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലൗട്ടേരോ മാര്‍ട്ടിന്‍സ് (16) ഒരു ഗോളും നേടി. അടുത്ത ചൊവ്വാഴ് നടക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീന ജമൈക്കയെ നേരിടും. മെസ്സിയുടെ ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ (45)ആയിരുന്നു. രണ്ടാം ഗോള്‍ 69ാം മിനിറ്റിലും ആയിരുന്നു.




Next Story

RELATED STORIES

Share it