Football

സ്പാനിഷ് ലീഗ്; ഇരട്ടഗോളുമായി മെസ്സി; ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം

ജയത്തോടെ ബാഴ്‌സ 50 പോയിന്റുമായി ലീഗില്‍ മൂന്നാമത് തുടരുന്നു.

സ്പാനിഷ് ലീഗ്; ഇരട്ടഗോളുമായി മെസ്സി; ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം
X


ക്യാംപ്‌നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം. എല്‍ഷെയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ലയണല്‍ മെസ്സി ഇരട്ട ഗോള്‍ നേടി. 48, 68 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. ബ്രെത്ത് വൈറ്റും ഡിജോങും ആണ് മെസ്സിയുടെ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. ലാ ലിഗയില്‍ ഈ സീസണിലെ ടോപ് സ്‌കോറര്‍ മെസ്സിയാണ്(18). ബാഴ്‌സയുടെ മൂന്നാം ഗോള്‍ ആല്‍ബയുടെ വകയാണ്. 73ാം മിനിറ്റില്‍ ബ്രെത്ത് വൈറ്റാണ് ആല്‍ബയ്ക്ക് അസിസ്റ്റ് ഒരുക്കിയത്. ജയത്തോടെ ബാഴ്‌സ 50 പോയിന്റുമായി ലീഗില്‍ മൂന്നാമത് തുടരുന്നു.




Next Story

RELATED STORIES

Share it