Football

ചാംപ്യന്‍സ് ലീഗ്; മെസ്സിക്ക് റെക്കോഡ്; ബാഴ്‌സയ്ക്ക് ആദ്യ എവേ ജയം

ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബായ സ്ലാവിയാ പ്രാഗിനെതിരേ 2-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കിയപ്പോള്‍ ബെല്‍ജിയം ക്ലബ്ബായ ഗെങ്കിനെതിരേ 4-1ന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്.

ചാംപ്യന്‍സ് ലീഗ്; മെസ്സിക്ക് റെക്കോഡ്; ബാഴ്‌സയ്ക്ക് ആദ്യ എവേ ജയം
X

ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് കരുത്തന്‍മാര്‍ക്ക് തകര്‍പ്പന്‍ ജയം. ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബായ സ്ലാവിയാ പ്രാഗിനെതിരേ 2-1ന്റെ ജയം ബാഴ്‌സ സ്വന്തമാക്കിയപ്പോള്‍ ബെല്‍ജിയം ക്ലബ്ബായ ഗെങ്കിനെതിരേ 4-1ന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്. ഈ സീസണിലെ ബാഴ്‌സയുടെ ആദ്യ ചാംപ്യന്‍സ് ലീഗ് എവേ ജയമാണിത്. ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ മെസ്സിയാണ് മൂന്നാം മിനിറ്റില്‍ ബാഴ്‌സലോണയെ മുന്നിലെത്തിച്ചത്. ആര്‍തുറിന്റെ പാസ്സ് മെസ്സി ഗോളാക്കുകയായിരുന്നു. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ മെസ്സി പുതിയ റെക്കോഡിനര്‍ഹനായി. തുടര്‍ച്ചയായ 15 ചാംപ്യന്‍സ് ലീഗ് സീസണില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡിനാണ് മെസ്സി അര്‍ഹനായത്.

മല്‍സരത്തില്‍ 50ാം മിനിറ്റില്‍ ബോറില്‍ സ്ലാവിയയുടെ സമനില ഗോള്‍ നേടി. ഏറെ വൈകും മുമ്പ് 57ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍ ബാഴ്‌സയ്ക്ക് ലീഡും ജയവും നല്‍കി. സുവാരസിന്റെ ഗോള്‍ ശ്രമം തടയുന്നതിനിടയില്‍ സ്ലാവിയാ താരം ഒലായിങ്കയാണ് ഗോള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പ് എഫില്‍ ബാഴ്‌സ ഏഴു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ലീഗിലെ ബാഴ്‌സയുടെ ആദ്യ എവേ ജയമാണ്.

ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ കെആര്‍സി ഗെങ്കിനെ നാല് ഗോളടിച്ചാണ് ചെമ്പട തോല്‍പ്പിച്ചത്. ഓക്‌സലാഡ് ചെമ്പര്‍ലെയ്‌ന്റെ (2, 57) ഇരട്ടഗോള്‍ നേട്ടം ലിവര്‍പൂളിന് കരുത്ത് പകര്‍ന്നു. സാദിയോ മാനെ(77), മുഹമ്മദ് സലാഹ്(87) എന്നിവരാണ് ലിവര്‍പൂളിന്റെ മറ്റ് സ്‌കോറര്‍മാര്‍. ജയത്തോടെ ഗ്രൂപ്പില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്.

Next Story

RELATED STORIES

Share it