Football

അന്താരാഷ്ട്ര ഗോളുകള്‍ 90; മെസ്സി കുതിക്കുന്നു

ഹോണ്ടുറാസിനെതിരായ മല്‍സരത്തിലും മെസ്സി ഇരട്ട ഗോള്‍ നേടിയിരുന്നു.

അന്താരാഷ്ട്ര ഗോളുകള്‍ 90; മെസ്സി കുതിക്കുന്നു
X


ബ്യൂണസ്‌ഐറിസ്; അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 90 ആയി. ഇതോടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ അന്താരാഷട്ര താരങ്ങളില്‍ മെസ്സി മൂന്നാമതായി. ഇന്ന് ജമൈക്കയ്‌ക്കെതിരേ മെസ്സി ഇരട്ട ഗോളുകള്‍ നേടിയതോടെയാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയത്. 86, 89 മിനിറ്റുകളിലാണ് മെസ്സിയുടെ ഗോളുകള്‍. ജൂലിയാന്‍ ആല്‍വാരസ് 13ാം മിനിറ്റില്‍ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടി. ഹോണ്ടുറാസിനെതിരായ മല്‍സരത്തിലും മെസ്സി ഇരട്ട ഗോള്‍ നേടിയിരുന്നു.




Next Story

RELATED STORIES

Share it