Football

ഫ്രീകിക്കിന്റെ തമ്പുരാനായി മെസ്സി; ഗ്രനാഡയ്‌ക്കെതിരേ ഡബിള്‍

ഒസാസുന റയല്‍ മാഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.

ഫ്രീകിക്കിന്റെ തമ്പുരാനായി മെസ്സി; ഗ്രനാഡയ്‌ക്കെതിരേ ഡബിള്‍
X


ക്യാംപ് നൗ; ക്ലബ്ബ് കരിയറില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളാക്കിയ റെക്കോഡ് മെസ്സിക്ക് സ്വന്തം. ഗ്രനാഡയ്്‌ക്കെതിരേ ഗോള്‍ നേടിയതോടെയാണ് താരത്തിന്റെ റെക്കോഡ്. 48 ഫ്രീകിക്കാണ് മെസ്സി ക്ലബ്ബ് കരിയറില്‍ ബാഴ്‌സയ്ക്കായി നേടിയത്. തൊട്ടുപിന്നിലായി 47 ഫ്രീകിക്കുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണുള്ളത്. ഗ്രനാഡയ്‌ക്കെതിരേ മെസ്സി ഇന്ന് ഇരട്ട ഗോള്‍ നേടി. ഗ്രീസ്മാനും ബാഴ്‌സയ്ക്കായി ഇരട്ട ഗോള്‍ നേടി. എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് ബാഴ്‌സ നേടിയത്. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ റയലുമായുള്ള പോയിന്റ് അന്തരം കുറയ്ക്കാനും കറ്റാലന്‍സിനായി.

സ്പാനിഷ് ലീഗില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഒസാസുന റയല്‍ മാഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. അഞ്ചാം സ്ഥാനക്കാരായ റയല്‍ സോസിഡാഡിനെ സെവിയ്യ 3-2ന് തോല്‍പ്പിച്ചു. മോശം കാലവസ്ഥയെ തുടര്‍ന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്-അത്‌ലറ്റിക്കോ ബില്‍ബാവോ മല്‍സരം മാറ്റിവച്ചു.



Next Story

RELATED STORIES

Share it