Football

സ്പാനിഷ് ലീഗ്; മെസ്സിക്ക് ഡബിള്‍; ബാഴ്‌സയ്ക്ക് വന്‍ ജയം

ബാഴ്‌സലോണ 68 പോയിന്റുമായി മൂന്നാം സ്ഥാനത്തു തന്നെയാണ്.

സ്പാനിഷ് ലീഗ്; മെസ്സിക്ക് ഡബിള്‍; ബാഴ്‌സയ്ക്ക് വന്‍ ജയം
X

ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. മെസ്സി ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഗെറ്റാഫെയ്‌ക്കെതിരേ 5-2ന്റെ ജയമാണ് ബാഴ്‌സ നേടിയത്.ജയിച്ചെങ്കിലും ബാഴ്‌സലോണ 68 പോയിന്റുമായി മൂന്നാം സ്ഥാനത്തു തന്നെയാണ്.എട്ട്, 33 മിനിറ്റുകളിലാണ് മെസ്സിയുടെ ഗോളുകള്‍. അറൗജോ, ഗ്രീസ്മാന്‍ എന്നിവരും ഗോള്‍ നേടി.ഒരു ഗോള്‍ ഗെറ്റഫെ താരത്തിന്റെ സെല്‍ഫ് ആയിരുന്നു.


മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഹുസ്‌കയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്ത് ലീഡ് വര്‍ദ്ധിപ്പിച്ചു. അത്‌ലറ്റിക്കോയ്ക്ക് 73 പോയിന്റാണുള്ളത്.റയലാണ് (70) രണ്ടാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡ് സെല്‍റ്റാ വിഗോയെ 2-1നും തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it